Wednesday, December 23, 2009

ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ നവതി

മൂക്കുതലയില്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ പോഷണാര്‍ത്ഥം ഹൈസ്കൂള്‍ സ്ഥപിക്കുന്നതിന് നേതൃത്വം നല്‍കുകയും സമുദായത്തിലെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്കൊപ്പവും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പവും നിലയുറപ്പിക്കുകയും ചെയ്ത ശ്രീമാന്‍ പകരാവൂര്‍ മനയ്ക്കല്‍ ചിത്രന്‍ നമ്പൂതിരിരിപ്പാട് ധന്യമായ ജീവിതത്തിന്റെ നവതിയിലെത്തുകയാണ്.ഈ അവസരത്തില്‍ മൂക്കുതല ഗവ: ഹയര്‍ സെക്കന്ററി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും സുഹൃത്തുക്കളും ചേര്‍ന്ന് 2009 ഡിസമ്പര്‍27ന് ഉച്ചയ്ക്ക് 2.00 മണി മുതല്‍ മൂക്കുതല ഹൈസ്കൂളില്‍ വെച്ച് അനുമോദനയോഗവും ഉപഹാരസമര്‍പ്പണവും സ്മരണികാ പ്രകാശനവും സംഘടിപ്പിച്ചിരിക്കുന്നു.ബഹു:തദ്ദേശ ഭരണ വകുപ്പു മന്ത്രി ശ്രീ.പാലൊളി മുഹമ്മദ് കുട്ടി പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.ഇ.റ്റി മുഹമ്മദ് ബഷീര്‍.എം.പി,മഹാകവി അക്കിത്തം,ആലങ്കൊട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുക്കും.തുടര്‍ന്ന് വൈകുന്നേരം 6.00 മണിക്ക് ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ‘അഗ്നി സാക്ഷി’(സംവിധാനം:ശ്യാമപ്രസാദ്) എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിക്കും.

Tuesday, October 27, 2009

പരിസ്ഥിതി ചിത്രങ്ങളുടെ പ്രദര്‍ശനം

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ആഗോളവും കേരളീയവുമായ പാരിസ്ഥിതിക ഉത്ക്കണ്ഠകള്‍പങ്കുവെ ക്കുന്ന നാല്ചിത്രങ്ങള്‍ ചങ്ങരംകുളം കാണിഫിലിംസൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. സ്റ്റെഫാന്‍ ഗോജര്‍ സംവിധാനം ചെയ്ത ‘ഔള്‍ ആന്റ് ദി സ്പാരൊ’എന്ന വിയറ്റ്നാമീസ് ചിത്രം, മൈക്കേല്‍ ജാക്സന്റെ’ഭൂമിഗീതം’, ആര്‍.ശരത് സംവിധാനം ചെയ്ത ഒ.എന്‍.വി.യുടെ ‘ഭൂമിക്കൊരു ചരമഗീതം’, പി.പി.രാമചന്ദ്രന്‍ സംവിധാനം ചെയ്ത ഇടശ്ശേരിയുടെ ‘കുറ്റിപ്പുറം പാലം”എന്നീ ചിത്രങ്ങളാണ്നവമ്പര്‍1ന്കാലത്ത്9.30മുതല്‍ചങ്ങരംകുളം കൃഷ്ണമൂവീസില്‍ പ്രദര്‍ശിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ കാണിയുടെ ബ്ലോഗില്‍

Saturday, October 3, 2009

തിരക്കഥാ രചനാ മത്സരം.

ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്ററി/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാ രചന മത്സരം നടത്തുന്നു.പരമാവധി 30 മിനുട്ട് ദൈര്‍ഘ്യമുള്ള തിരക്കഥകള്‍ മൌലികമാ യിരിക്കണം.അനുകരണങ്ങളോ തര്‍ജ്ജമകളോ പരിഗണിക്കുന്നതല്ല. എന്നാല്‍ കഥ,നോവല്‍,നാടകം,കവിതഎന്നിവ യുടെ തിരക്കഥാ രൂപം പരിഗണിക്കുന്നതാണ്.അത്തരം സന്ദര്‍ഭ ങ്ങളില്‍ അടിസ്ഥാന കൃതിയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിരിക്കേണ്ടതാണ്.വിജയികള്‍ക്ക് സമ്മാനങ്ങ ളും സാക്ഷ്യപത്രങ്ങളും നല്‍കുന്നതിനു പുറമേ, മികച്ച 25 തിരക്കഥാകൃത്തുക്കളെ ഉള്‍പ്പെടുത്തി തിരക്കഥാ ശില്പശാലയും നടത്തുന്നതാണ്.
രചനകള്‍ 2009 ഒക്റ്റൊബര്‍ 31ന് മുന്‍പായി സെക്രട്ടറി,കാണിഫിലിം സൊസൈറ്റി,ചങ്ങരം കുളം,നന്നമ്മുക്കു(പി.ഒ),മലപ്പുറം ജില്ല-679575 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് കാണിയുടെ ബ്ലോഗ് കാണുക(http://www.kaanineram.blogspot.com/)

Sunday, July 19, 2009

മിസ്റ്റര്‍&മിസ്സിസ് അയ്യര്‍

മൂന്നു ദിവസം നീണ്ടു നിന്ന സാംസ്ക്കാരികോത്സവത്തിനുംറഷ്യന്‍ചലച്ചിത്രോത്സവത്തിനും ശേഷം ഈ മാസത്തില്‍ ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റി അപര്‍ണാ സെന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍&മിസ്സിസ് അയ്യര്‍ എന്ന ചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്.2009 ജൂണ്‍ 26 കാലത്ത് 9.30ന് ചങ്ങരംകുളം കൃഷ്ണാ മൂവീസിലാണ് പ്രദര്‍ശനം.കൂടുതല്‍ വിവരങ്ങള്‍ കാണിയുടെ ബ്ലോഗില്‍.

Thursday, June 25, 2009

ചങ്ങരംകുളത്ത് സാംസ്ക്കാരികോത്സവം

സംഘമിത്ര ഫൈനാര്‍ട്സ് സൊസൈറ്റി, കാണി ഫിലിം സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ചങ്ങരംകുളത്ത് വെച്ച് ജൂണ്‍ 26,27,28 തീയ്യതികളിലായി സാംസ്ക്കാരികോത്സവം സംഘടിപ്പിക്കും. ചിത്ര രചനാ ക്യാമ്പ്, ചിത്ര പ്രദര്‍ശനം, പൊതുസമ്മേളനം, പുസ്തക പ്രകാശനം, കവിയരങ്ങ് എന്നിവ സാംസ്ക്കാരികോത്സവത്തിന്റെ ഭാഗമായി നടക്കും. 26 ന് വൈകുന്നേരം നടക്കുന്ന പൊതു സമ്മേളനം ഡോ.സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്യും. ഭരത് മുരളി, പ്രിയനന്ദന്‍, വി.ശാന്താറാം.ഐ.പി.എസ്, തുടങ്ങിയവര്‍ പങ്കെടുക്കും. 27,28 തിയ്യതികളില്‍ ചിത്ര പ്രദര്‍ശനം ചലച്ചിത്രോത്സവം എന്നിവ നടക്കും. 28 ന് ഉച്ചക്ക് 2.30ന് പുസ്തകപ്രകാശനത്തില്‍ വി.മോഹനകൃഷ്ണന്റെ വയനാട്ടിലെ മഴ’ എന്ന കവിതാ സമാഹാരം മഹാകവി അക്കിത്തം പ്രകാശനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ‘നമ്മുടെ കാലം നമ്മുടെ കവിത’ എന്ന പരിപാടിയില്‍ കവിയരങ്ങും കവിതാ ചര്‍ച്ചയും നടക്കും. കൂടുതല്‍ വിവരങ്ങള്‍ ‘കാണി‘ ഫിലിം സൊസൈറ്റിയുടെ ബ്ലോഗിലും ‘കാകപക്ഷം’ എന്ന ബ്ലോഗിലും..........

Tuesday, May 19, 2009

ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അമ്പതാം വാര്‍ഷികവും സെമിനാറും ചങ്ങരംകുളത്ത്

ഇന്ത്യയില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ഫിലിം സൊസൈറ്റി ഫെഡറേഷന്‍, ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മെയ് 24 ന് ചങ്ങരംകുളത്ത് വെച്ച് ഫിലിം സൊസൈറ്റി പ്രവര്‍ത്തകരുടെ ഒത്തുചേരലും സെമിനാറും സംഘടിപ്പിക്കും. “ഫിലിം സൊസൈറ്റി പ്രസ്ഥാനം പോ‍യ കാലവും വരും കാലവും” എന്ന വിഷയത്തില്‍ നട ക്കുന്ന സെമിനാറില്‍ ചെലവൂര്‍ വെണു, ഐ.ഷണ്മുഖദാസ്, കെ.ജി.മോഹന്‍കുമാര്‍, എം.സി.രാജനാരായണന്‍, പ്രകാശ് ശ്രീധരന്‍, മധു ജനാര്‍ദ്ദനന്‍, കെ.എസ്,വിജയന്‍, ചെറിയാന്‍ ജോസഫ്, പി.എന്‍, ഗോപീകൃഷ്ണന്‍, കെ.എല്‍. ജോസഫ്, പി.പി.രാമചന്ദ്രന്‍, ആലംകോട് ലീലാകൃഷ്ണന്‍, ഫാ:ബെന്നി ബെനഡിക്ട്, വേണുഇടക്കഴി യൂര്‍, സി.ശരത്ചന്ദ്രന്‍ തുടങ്ങിയവര്‍ക്ക് പുറമേ നൂറോളം ഫിലിം സൊസൈറ്റികളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. സെമിനാറിന്റെ തുടര്‍ച്ചയായി കെ.ആര്‍.മനോജ് സംവിധാനം ചെയ്ത 16MM Memmories movements and a Machine എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. ചങ്ങരംകുളം റഗുലേറ്റഡ് മാര്‍ക്കറ്റ് ഹാളില്‍ ഉച്ചക്ക് 2 മണി മുതല്‍ പരിപാടികള്‍ ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ കാണി ഫിലിം സൊസൈറ്റിയുടെ ബ്ലോഗില്‍

Sunday, April 26, 2009

ആരായിരുന്നു ഡോ.വേലായുധന്‍?

എടപ്പാളുകാരുടെ മാത്രം ഡോക്ടറായിരുന്നില്ല അദ്ദേഹം.തൊട്ടടുത്ത ചങ്ങരംകുളത്തുകാരുടേയും അതിനുചുറ്റുമുള്ള പല നാട്ടുകാരുടേയുംഡോക്ടറായിരുന്നു.ആര്‍ക്കും എപ്പോഴും കയറിച്ചെല്ലാവുന്ന,കുറഞ്ഞ ചെലവില്‍ ചികിത്സ സാധ്യമാവുന്ന സാധാരണക്കാരുടെഡോക്ടര്‍.ഒറ്റമുണ്ടുടുത്ത് ഷര്‍ട്ടിടാതെ രോഗികളെ പരിശോധിക്കുന്ന ഒരാളെ മറ്റെവിടെയും കണ്ടിട്ടില്ല. തിക്കിത്തിരക്കികയറുന്ന ഒന്നിലധികം രോഗികളെ ഒരേസമയം പരിശോധിക്കുകയും ചെയ്യും.പലപ്പോഴും അദ്ദേഹത്തെ കാണാന്‍ ചെല്ലുന്ന ഒരാള്‍ക്ക് വാഴത്തോട്ടത്തില്‍ പണിയെടുക്കുന്ന ഡോക്ടറെയാവും കാണാനാവുക.നല്ലൊരു കൃഷിക്കാരനും നല്ലൊരു മനുഷ്യനുമായിരുന്നു അദ്ദേഹം. അതുകൊണ്ടൂകൂടിയാണ് തന്റെ ഭൌതിക ശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജിന് പഠനാ‍വശ്യത്തിന് സംഭാവന നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചത്.സ്വന്തം ശരീരം ഇങ്ങനെ സംഭാവന ചെയ്യുന്ന ഒരാളുടെ വലിയ മനസ്സ് എന്തെന്നറിയാനും അതിനോട് ആദരവു കാണിക്കാനും ആര്‍ക്കുണ്ട് നേരം? ഡോ.വേലായുധന്റെ മൃത്ദേഹത്തിനെന്തു സംഭവിച്ചു എന്നറിയാന്‍ ഈ കുറിപ്പു കാണുക.(ദേശാഭിമാനി വാരിക,2009 ഏപ്രില്‍26)

Friday, April 17, 2009

കാണി-ഏപ്രില്‍ മാസത്തെ പ്രദര്‍ശനം

നാലുപെണ്ണുങ്ങള്‍
തിരക്കഥ,സംവിധാനം:അടൂര്‍ ഗോപാലകൃഷ്ണന്‍
ക്യാമറ:എം.ജെ.രാധാകൃഷ്ണന്‍
കുട്ടി ജപ്പാനിന്‍ കുഴന്തൈകള്‍
സംവിധാനം:ഛലം ബെന്നൂര്‍ക്കര്‍
2009 ഏപ്രില്‍26 കാലത്ത്9.30മുതല്‍ ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍
കുടുതല്‍ വിവരങ്ങല്‍ ‘കാണി’യുടെ ബ്ലോഗില്‍

Thursday, March 26, 2009

ഡോ.ബിജു ചങ്ങരംകുളത്ത്

സൈറ, രാമന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഡോ.ബിജു കാണി ഫിലിം സൊസൈറ്റിയുടെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടി ചങ്ങരംകുളത്തെത്തി.
കഥ പറയുന്നതല്ല,രാഷ്ട്രീയായുധമായി ഉപയോഗിക്കുന്നതാണ് തന്റെ ചലച്ചിത്രസമീപനമെന്ന് അദ്ദേഹം പറഞ്ഞു.അമേരിക്കന്‍ സാമ്രാജ്യത്വം,ആഗോളവല്‍ക്കരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നാം ധാരാളം സംസാരിക്കാറുണ്ടെങ്കിലും അതിനെതിരെ തുറന്നനിലപാടെടുക്കുന്ന ഒരുസിനിമ മലയാളത്തിലോ ഇന്ത്യന്‍ ഭാഷകളിലോ ഇതുവരെയും എന്തുകൊണ്ടു നിര്‍മ്മിക്കപ്പെട്ടില്ലെന്നത് വലിയ ചോദ്യമാണ്.’രാമന്‍’ എന്ന ചിത്രം അമേരിക്കന്‍ സാമ്രാജ്യത്വത്തെ പ്രകടമായി എതിര്‍ക്കുന്നതായിട്ടുകൂടി പ്രതീക്ഷിച്ച പലകേന്ദ്രങ്ങളില്‍ നിന്നും അതിനോട് അനുകൂലസമീപനമല്ല ഉണ്ടായത്. ഇറാക്കിലെ ഒരു കുട്ടിമരിക്കുന്ന ചാനല്‍ ദൃശ്യം കാണുമ്പോള്‍ അതു മാറ്റി റിയാലിറ്റി ഷൊ കാണുന്നവര്‍ക്കു വേണ്ടിയല്ല താന്‍ സിനിമയെടുക്കുന്നത്.മലയാള സിനിമയില്‍ ചിത്രീകരിക്കപ്പെടുന്ന രാഷ്ട്രീയം ഉപരിപ്ലവവും കാല്പനികവും ഭൂതകാലാഭിമുഖ്യംപുലര്‍ത്തു ന്നതുമാണ്.നക്സല്‍ പ്രസ്ഥാനത്തിനു ശേഷം കേരളത്തില്‍ യാതൊരുവിധ രാഷ്ട്രീയ നിലപാടുകളും ഉണ്ടായിട്ടില്ല എന്ന രീതിയിലാണ് പല സംവിധായകരും തങ്ങളുടെ സിനിമയില്‍ രാഷ്ട്രീയ പ്രമേയം കൈകാര്യം ചെയ്യുന്നത്. എം.സി.രാജനാരായണന്‍,പി.രാജഗോപാലമേനോന്‍,ഡോ.വി.മോഹനകൃഷ്ണന്‍,ശിവരാജന്‍,രഞ്ജിത്,രാജഗോപാല്‍ പള്ളിപ്പുറം,കുഞ്ഞുമോന്‍, വാസുദേവന്‍ അടാട്ട് എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു.

Sunday, March 15, 2009

‘കാണി‘ പ്രദര്‍ശനം:രാമന്‍&പുഴയുടെ സ്വപ്നം

കാണിഫിലിംസൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്22ന് കാലത്ത് 9.30ന് ചങരംകുളംകൃഷ്ണമൂവീസില്‍ വെച്ച് ഡോ.ബിജുസംവിധാനംചെയ്ത രാമന്‍ എന്നചിത്രവും ശ്രീദേവ് സംവിധാനംചെയ്ത പുഴയുടെ സ്വപ്നം എന്ന ഡൊക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും.പ്രദര്‍ശനത്തെത്തുടര്‍ന്ന് ഡോ.ബിജുവുമായുള്ള മുഖാമുഖവും നടക്കും.

Wednesday, February 18, 2009

‘രാത്രിമഴ’പ്രദര്‍ശിപ്പിക്കുന്നു.

ചങരംകുളം കാണിഫിലിം സൊസൈറ്റിയുടെ ഫെബ്രുവരിമാസത്തെ പ്രദര്‍ശനത്തിന്റെ ഭാഗമായി ലെനിന്‍രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘ രാത്രിമഴ’ പ്രദര്‍ശിപ്പിക്കുന്നു.2006ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡടക്കം അഞ്ച് സുപ്രധാന അവാര്‍ഡുകള്‍ ഈ ചിത്രം നേടുകയുണ്ടായി. ‘വെളിപാടുകള്‍‘(സംവിധാനം:ഷാഹുല്‍ അമീന്‍) എന്ന ലഘു ചിത്രവും ഇതോടൊപ്പം പ്രദര്‍ശിപ്പിക്കും.ഫെബ്രുവരി 22ന് കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍ പ്രദര്‍ശനം തുടങ്ങും.കൂടുതല്‍ വിവരങ്ങള്‍ ‘കാണി’ യുടെ ബ്ലോഗില്‍

Wednesday, January 28, 2009

ചലച്ചിത്രമേള സമാപിച്ചു

ചങ്ങരം കുളത്ത് വെച്ച് രണ്ടു ദിവസമായി നടന്ന ചലച്ചിത്ര മേള സമാപിച്ചു.കേരള ഗ്രന്ഥ ശാലാ സംഘം,പന്താവൂര്‍ നളന്ദ ഗ്രന്ഥശാല,ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മേളയില്‍ വിശ്വോത്തര ചിത്രങ്ങളായ ബാറ്റില്‍ ഷിപ് പോതെംകിന്‍,നൈറ്റ്&ഫോഗ്,ചാരുലത എന്നിവ ആദ്യദിനം പ്രദര്‍ശിപ്പിച്ചു.ഉറൂബ്-ബഷീര്‍ അനുസ്മരണത്തിന്റെ ഭാഗമായിരണ്ടാം ദിവസം ഉമ്മാച്ചു,രാച്ചിയമ്മ,പിറന്തനാള്‍,പാത്തുമ്മയുടെ ആട്,ബഷീര്‍ ദ് മാന്‍, ഒരു മനുഷ്യന്‍,എന്നിവയും പ്രദര്‍ശിപ്പിച്ചു. രണ്ടാം ദിവസം വൈകുന്നേരം നടന്ന പൊതുസമ്മേളനവും ഉറൂബ്-ബഷീര്‍-സിനിമ എന്ന സെമിനാറും കവിയും ചലച്ചിത്രകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ഡോ.വി.മോഹനകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.ചലച്ചിത്ര നിരൂപകനായഎം.സി.രാജനാരായണന്‍,സംവിധായകന്‍ പി.എം.കൃഷ്ണകുമാര്‍,ലൈബ്രറി കൌണ്‍സില്‍ താലൂക്ക് സെക്രട്ടറിടി.പി.ശങ്കരന്‍ നമ്പൂതിരി എന്നിവര്‍സെമിനാറില്‍പങ്കെടുത്തുസംസാരിച്ചു.നളന്ദ ഗ്രന്ഥശാല പ്രസിഡണ്ട്പി.രഘുനാഥ് സ്വാഗതവും സെക്രട്ടറി പ്രകാശന്‍ നന്ദിയും പറഞ്ഞു.”പഥേര്‍ പാഞ്ചാലി-ഒരു ചലച്ചിത്രാനുഭവം”എന്നവിഷയത്തില്‍കാണി ഫിലിം സൊസൈറ്റി നടത്തിയ ലേഖന മത്സരത്തിലെ വിജയികള്‍ക്കുള്ളസമ്മാനങ്ങള്‍ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.

Sunday, January 18, 2009

ബഷീര്‍-ഉറൂബ് ചലച്ചിത്രമേളയും സെമിനാറും

കേരള ഗ്രന്ഥശാലാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ പന്താവൂര്‍ നളന്ദഗ്രന്ഥശാല, കാണിഫിലിംസൊസൈറ്റി എന്നിവയുടെ സഹകരണത്തോടെചങരംകുളത്തുവെച്ച് ജനുവരി 25,26 തിയ്യതികളില്‍ രണ്ടു ദിവസത്തെ ചലച്ചിത്രമേളയും സെമിനാറും നടത്തുന്നു.25ന് വിശ്വോത്തരചിത്രങ്ങളായ ബാറ്റില്‍ ഷിപ് പോതെംകിന്‍, ചാരുലത, നൈറ്റ്&ഫോഗ്, 26ന് ഉറൂബ്-ബഷീര്‍ അനുസ്മരണത്തിന്റെ ഭാഗമായി ഉറൂബ്- കാലം തന്നെ സാക്ഷി, ഉമ്മാച്ചു, രാച്ചിയമ്മ, ഭാര്‍ഗവിനിലയം, പാത്തുമ്മയുടെ ആട്, പിറന്തനാള്‍, ഒരു മനുഷ്യന്‍, ബഷീര്‍ ദ് മേന്‍ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.വൈകുന്നേരം 3മണിക്ക് നടക്കുന്ന ചലചിത്ര സെമിനാര്‍ പ്രൊ;എം.എം. നാരായ ണന്‍ഉദ്ഘാടനം ചെയ്യും.ആലങ്കോട് ലീലാകൃഷ്ണന്‍,എം.സി.രാജനാരായണന്‍,കെ.ബി.വേണു,ടി.പി.ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും.
ചങരംകുളം കൃഷ്ണ മൂവീസില്‍ കാലത്ത്9.30 മുതല്‍ പ്രദര്‍ശനം ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ കാണിയുടെ ബ്ലോഗില്‍