Wednesday, December 23, 2009

ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ നവതി

മൂക്കുതലയില്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ പോഷണാര്‍ത്ഥം ഹൈസ്കൂള്‍ സ്ഥപിക്കുന്നതിന് നേതൃത്വം നല്‍കുകയും സമുദായത്തിലെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്കൊപ്പവും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പവും നിലയുറപ്പിക്കുകയും ചെയ്ത ശ്രീമാന്‍ പകരാവൂര്‍ മനയ്ക്കല്‍ ചിത്രന്‍ നമ്പൂതിരിരിപ്പാട് ധന്യമായ ജീവിതത്തിന്റെ നവതിയിലെത്തുകയാണ്.ഈ അവസരത്തില്‍ മൂക്കുതല ഗവ: ഹയര്‍ സെക്കന്ററി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും സുഹൃത്തുക്കളും ചേര്‍ന്ന് 2009 ഡിസമ്പര്‍27ന് ഉച്ചയ്ക്ക് 2.00 മണി മുതല്‍ മൂക്കുതല ഹൈസ്കൂളില്‍ വെച്ച് അനുമോദനയോഗവും ഉപഹാരസമര്‍പ്പണവും സ്മരണികാ പ്രകാശനവും സംഘടിപ്പിച്ചിരിക്കുന്നു.ബഹു:തദ്ദേശ ഭരണ വകുപ്പു മന്ത്രി ശ്രീ.പാലൊളി മുഹമ്മദ് കുട്ടി പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.ഇ.റ്റി മുഹമ്മദ് ബഷീര്‍.എം.പി,മഹാകവി അക്കിത്തം,ആലങ്കൊട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുക്കും.തുടര്‍ന്ന് വൈകുന്നേരം 6.00 മണിക്ക് ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ‘അഗ്നി സാക്ഷി’(സംവിധാനം:ശ്യാമപ്രസാദ്) എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിക്കും.

3 comments:

കറുത്തേടം said...

ചിത്രന്‍ നമ്പൂതിരിപ്പാടിനു നവതി ആശംസകള്‍..

ചങ്ങരംകുളത്തിന് പോസ്റ്റിനു നന്ദി

അപ്പൂട്ടൻ said...

നവതിയല്ലേ ആയിട്ടുള്ളു, പിന്നെങ്ങിനെ ജന്മശദാബ്ദി എന്ന് ടൈറ്റിൽ എഴുതി?

changaramkulangara said...

തെറ്റ് തിരുത്തിയിട്ടുണ്ട്.ചൂണ്ടിക്കാട്ടിയതിന് നന്ദി