കുടുംബവും സമൂഹരൂപീകരണവും തെക്കേമലബാറില്‍ എന്നവിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തുന്നു.താഴെ പറയുന്ന പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതാണ്.
1.കുടുംബവും സമൂഹരൂപീകരണവും തെക്കേമലബാറില്‍ (ഡോ.വി.മോഹനകൃഷ്ണന്‍)
2.പ്രാദേശിക ചരിത്ര നിര്‍മ്മിതി-പ്രസക്തിയും പ്രധാന്യവും(ഡോ.അനില്‍ ചേലേമ്പ്ര)
3.തെക്കെമലബാറിലെ സാംസ്കാരികചരിത്രവും നിളാനദിയും(ആലങ്കോട് ലീലാകൃഷ്ണന്‍)
പുരോഗമന കലാസാഹിത്യസംഘം ചങരം കുളം യൂണിറ്റാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.ഡിസംബര്‍21ന് ഉ ച്ചക്ക് 2.00മണിക്ക് പള്ളിക്കര ജി.എം.എല്‍.പി സ്കൂളിലാണ് പരിപാടി.
Sunday, December 21, 2008
Friday, December 19, 2008
കിം കി ദൂക്ക് ചലച്ചിത്രോത്സവം
ദക്ഷിണകൊറിയന്‍ സംവിധായകനായ കിം കി ദൂക്കിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്നു.ദി ബോ, ത്രീ അയേണ്‍, അഡ്രസ്സ് അണ്‍നോണ്‍,സ്പ്രിങ് സമ്മര്‍ വിന്റ് ര്‍ എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനത്തോടൊപ്പം കിം കിദൂക്ക് ചിത്രങ്ങളെക്കുറിച്ച്നടനും ടെലിവിഷന്‍ അവതാരകനുമായ കെ.ബി.വേണുവിന്റെ പ്രഭാഷണവും ഉണ്ടാവും.ഡിസംബര്‍ 25ന് കാലത്ത് 9.30 മുതല്‍ചങ്ങരം കൃഷ്ണാ മൂവീസില്‍ പ്രദര്‍ശനംആരംഭിക്കും.
Friday, December 12, 2008
ഡോ.ടി. പ്രദീപിനും ഡോ.വി.മോഹനകൃഷ്ണനും സ്വീകരണം
ശാന്തിസ്വരൂപ് ഭട്നഗര്‍ പുരസ്കാരം നേടിയഡോ.ടി.പ്രദീപിനുംകാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് മലയാളസാഹിത്യത്തില്‍ പി.എച്.ഡി(‘തെക്കെ മലബാറിലെ കൂട്ടു കുടുംബ വ്യവസ്ഥയുടെ പരിണാമം-എം.ടി., ഉറൂബ് എന്നിവരുടെ രചനകളെ ആസ്പദമാക്കി ഒരു പട്നം“) നേടിയ ഡോ.വി.മോഹനകൃഷ്ണനും മൂക്കുതല പി.ചിത്രന്‍ നമ്പൂതിരിപ്പാട് ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അദ്ധ്യാപക രക്ഷാകര്‍ത്തൃ സമിതിയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും ചേര്‍ന്ന് സ്വീകരണം നല്‍കി.പി.ചിത്രന്‍ നമ്പൂതിരിപ്പാട് ഉപഹാരങ്ങള്‍ നല്‍കി.ആലങ്കോട് ലീലാകൃഷ്ണന്‍,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.ഭാസ്കരന്‍ നമ്പ്യാര്‍,വി.ആര്‍.ഭരതന്‍ മാസ്റ്റര്‍,കെ.വേലായുധന്‍,എന്നിവര്‍ സംസാരിച്ചു.ഡോ.ടി പ്രദീപ്, ഡോ.വി.മോഹനകൃഷ്ണന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.പി.ടി.എ പ്രസിഡന്റ് ശ്രീ.പി.പി.കുഞ്ഞപ്പ അദ്ധ്യക്ഷത വഹിച്ചു.


Subscribe to:
Comments (Atom)


