Friday, December 12, 2008
ഡോ.ടി. പ്രദീപിനും ഡോ.വി.മോഹനകൃഷ്ണനും സ്വീകരണം
ശാന്തിസ്വരൂപ് ഭട്നഗര്‍ പുരസ്കാരം നേടിയഡോ.ടി.പ്രദീപിനുംകാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് മലയാളസാഹിത്യത്തില്‍ പി.എച്.ഡി(‘തെക്കെ മലബാറിലെ കൂട്ടു കുടുംബ വ്യവസ്ഥയുടെ പരിണാമം-എം.ടി., ഉറൂബ് എന്നിവരുടെ രചനകളെ ആസ്പദമാക്കി ഒരു പട്നം“) നേടിയ ഡോ.വി.മോഹനകൃഷ്ണനും മൂക്കുതല പി.ചിത്രന്‍ നമ്പൂതിരിപ്പാട് ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അദ്ധ്യാപക രക്ഷാകര്‍ത്തൃ സമിതിയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും ചേര്‍ന്ന് സ്വീകരണം നല്‍കി.പി.ചിത്രന്‍ നമ്പൂതിരിപ്പാട് ഉപഹാരങ്ങള്‍ നല്‍കി.ആലങ്കോട് ലീലാകൃഷ്ണന്‍,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.ഭാസ്കരന്‍ നമ്പ്യാര്‍,വി.ആര്‍.ഭരതന്‍ മാസ്റ്റര്‍,കെ.വേലായുധന്‍,എന്നിവര്‍ സംസാരിച്ചു.ഡോ.ടി പ്രദീപ്, ഡോ.വി.മോഹനകൃഷ്ണന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.പി.ടി.എ പ്രസിഡന്റ് ശ്രീ.പി.പി.കുഞ്ഞപ്പ അദ്ധ്യക്ഷത വഹിച്ചു.


Subscribe to:
Post Comments (Atom)



No comments:
Post a Comment