Tuesday, February 22, 2011

TD ദാസന്‍ Std. VIB /സാമം

2011 ഫെബ്രുവരി 27 കാലത്ത് 9.30 മുതല്‍ ചങ്ങരം കുളം കൃഷ്ണാ മൂവീസില്‍
തിരക്കഥ,സംവിധാനം:മോഹന്‍ രാഘവന്‍
നിര്‍മ്മാണം:പോള്‍ വടക്കുംചേരി
സംഗീതം;ശ്രീവത്സന്‍.ജെ.മേനോന്‍
ക്യാമറ:അരുണ്‍ വര്‍മ്മ
ബിജുമേനോന്‍,ശ്വേതാ മേനോന്‍,ജഗതി..
സാമം
(എം.ഡി.രാമനാഥനെക്കുറിച്ചുള്ള ഡോക്യുമെന്ററി)
സംവിധാനം:കെ.രാമചന്ദ്രന്‍ , നിര്‍മ്മാണം:റിയാസ് കോമു , സ്ക്രിപ്റ്റ്:പി.പി.രാമചന്ദ്രന്‍ , എഡിറ്റിംഗ്:വേണുഗോപാല്‍
SAAMAM…
Consolation, Companionship, Joy, A variety of music
one of the four Vedas from which music originated…

Friday, November 26, 2010

സഞ്ചരിക്കുന്ന ചലച്ചിത്രോത്സവം


കേരള ചലച്ചിത്ര അക്കാഡമി,പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്,ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ സഞ്ചരിക്കുന്ന ചലച്ചിത്രോത്സവം ചങ്ങരംകുളത്തെ പ്രദര്‍ശനത്തോടെ മലപ്പുറം ജില്ലയിലെ പര്യടന പൂര്‍ത്തിയാക്കി.ജെര്‍മല്‍,യെല്ലോഗ്ലാസ്സ്,അന്‍ ലക്കി,ത്രീജി,ട്രൂനൂണ്‍,മൈ സീക്രട്ട് സ്കൈ എന്നീ ചിത്രങ്ങളാണ് ചങരംകുളം കൃഷ്ണാ മൂവീസില്‍ പ്രദര്‍ശിപ്പിച്ചത്.

Wednesday, November 17, 2010

അയ്യപ്പന്‍ അനുസ്മരണം ചങ്ങരംകുളത്ത്


2010 നവംബര്‍ 21
വൈകുന്നേരം 4 മണി
ചങ്ങരംകുളം സര്‍വ്വീസ് ബാങ്ക്
ഓഡിറ്റോറിയം

അയ്യപ്പന്‍ അനുസ്മരണം:
പി.എന്‍. ഗോപികൃഷ്ണന്‍
ആലങ്കോട് ലീലാകൃഷ്ണന്‍

വൈകുന്നേരം 6.00:
ചലച്ചിത്ര പ്രദര്‍ശനം
ഇത്രയും യാതഭാഗം
സംവിധാനം: ഒഡേസ സത്യന്‍

Monday, October 4, 2010

പഥേര്‍ പാഞ്ചാലി:പ്രദര്‍ശനവും പഠന ക്ലാസ്സും


ചങ്ങരം കുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പഥേര്‍ പാഞ്ചാലി, ദി കിഡ്,ബഷീര്‍ ദ് മേന്‍ എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവും പഠനക്ലാസ്സും നടത്തുന്നു.പ്രദര്‍ശനം ഒക്ടോബര്‍ 7നും പഠനക്ലാസ്സ് ഒക്ടോബര്‍9നും ചങ്ങരം കൃഷ്ണാ മൂവീസില്‍ വെച്ച് നടക്കും.പഠന ക്ലാസ്സ് ചലച്ചിത്ര നിരൂപകനായ ഐ.ഷണ്മുഖദാസ് നയിക്കും.കൂടുത വിവരങ്ങള്‍ കാണിയുടെ ബ്ലോഗില്‍

Thursday, September 2, 2010

പത്മരാജന്‍ ചലചിത്രപ്രദര്‍ശനം


ചങരംകുളം ‘കാണി’ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പത്മരാജന്‍ സംവിധാനം ചെയ്ത ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു.പെരുവഴിയമ്പലം, കള്ളന്‍ പവിത്രന്‍, ന്ന‍വമ്പറിന്റെ നഷ്ടം എന്നീ ചിത്രങ്ങളും പത്മരാജനെക്കുറിച്ച് രാജേഷ് മേനോന്‍ സംവിധാനം ചെയ്ത ‘കടല്‍ക്കാറ്റില്‍ ഒരു ദൂത്എന്ന ഡോക്യുമെന്ററിയുമാണ് പ്രദര്‍ശിപ്പിക്കുന്നത്.സെപ്തംബര്‍ 5ന് കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണാ മൂവീസിലാണ് പ്രദര്‍ശനം.കൂടുതല്‍ വിവരങ്ങള്‍ കാണി യുടെ ബ്ലോഗില്‍

Sunday, August 15, 2010

ഭരത് മുരളീ പുരസ്ക്കാരം ശശിപരവൂരിനും വി.മോഹനകൃഷ്ണനും

തൃശ്ശൂര്‍ ആസ്ഥാനമായുള്ള മനസ്സ് സര്‍ഗ്ഗ വേദിയുടെ രണ്ടാമത് ഭരത് മുരളി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.മികച്ച സംവിധായകനായി ‘കടാക്ഷം‘ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശശി പരവൂരിനേയും മികച്ച കാവ്യസമാഹാരമായി വി.മോഹനകൃഷ്ണന്റെ ‘വയനാട്ടിലെമഴ’യും തെരഞ്ഞെടുക്കപ്പെട്ടു. ശശിപരവൂര്‍ കടാക്ഷം(2010)എന്ന ചിത്രത്തിനു പുറമേ ‘നോട്ടം‘(2005) എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.എറണാം കുളംജില്ലയിലെ പരവൂര്‍ സ്വദേശിയും അഭിഭാഷകനുമാണ്. വി.മോഹനകൃഷ്ണന്‍ മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശിയും ചങ്ങരംകുളത്തെ ‘കാണി’ഫിലിം സൊസൈറ്റിയുടെ പ്രധാന സംഘാടകനുമാണ്. വി.മോഹനകൃഷ്ണന്റെ പ്രഥമ പുസ്തകമാണ് ‘വയനാട്ടിലെ മഴ‘. കറന്റ് ബുക്സ്,തൃശ്ശുര്‍ ആണ് പ്രസാധകര്‍.

Wednesday, December 23, 2009

ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ നവതി

മൂക്കുതലയില്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ പോഷണാര്‍ത്ഥം ഹൈസ്കൂള്‍ സ്ഥപിക്കുന്നതിന് നേതൃത്വം നല്‍കുകയും സമുദായത്തിലെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്കൊപ്പവും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പവും നിലയുറപ്പിക്കുകയും ചെയ്ത ശ്രീമാന്‍ പകരാവൂര്‍ മനയ്ക്കല്‍ ചിത്രന്‍ നമ്പൂതിരിരിപ്പാട് ധന്യമായ ജീവിതത്തിന്റെ നവതിയിലെത്തുകയാണ്.ഈ അവസരത്തില്‍ മൂക്കുതല ഗവ: ഹയര്‍ സെക്കന്ററി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും സുഹൃത്തുക്കളും ചേര്‍ന്ന് 2009 ഡിസമ്പര്‍27ന് ഉച്ചയ്ക്ക് 2.00 മണി മുതല്‍ മൂക്കുതല ഹൈസ്കൂളില്‍ വെച്ച് അനുമോദനയോഗവും ഉപഹാരസമര്‍പ്പണവും സ്മരണികാ പ്രകാശനവും സംഘടിപ്പിച്ചിരിക്കുന്നു.ബഹു:തദ്ദേശ ഭരണ വകുപ്പു മന്ത്രി ശ്രീ.പാലൊളി മുഹമ്മദ് കുട്ടി പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.ഇ.റ്റി മുഹമ്മദ് ബഷീര്‍.എം.പി,മഹാകവി അക്കിത്തം,ആലങ്കൊട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുക്കും.തുടര്‍ന്ന് വൈകുന്നേരം 6.00 മണിക്ക് ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ‘അഗ്നി സാക്ഷി’(സംവിധാനം:ശ്യാമപ്രസാദ്) എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിക്കും.