ഇന്ത്യയില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ഫിലിം സൊസൈറ്റി ഫെഡറേഷന്‍, ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മെയ് 24 ന് ചങ്ങരംകുളത്ത് വെച്ച് ഫിലിം സൊസൈറ്റി പ്രവര്‍ത്തകരുടെ ഒത്തുചേരലും സെമിനാറും സംഘടിപ്പിക്കും. “ഫിലിം സൊസൈറ്റി പ്രസ്ഥാനം പോയ കാലവും വരും കാലവും” എന്ന വിഷയത്തില്‍ നട ക്കുന്ന സെമിനാറില്‍ ചെലവൂര്‍ വെണു, ഐ.ഷണ്മുഖദാസ്, കെ.ജി.മോഹന്‍കുമാര്‍, എം.സി.രാജനാരായണന്‍, പ്രകാശ് ശ്രീധരന്‍, മധു ജനാര്‍ദ്ദനന്‍, കെ.എസ്,വിജയന്‍, ചെറിയാന്‍ ജോസഫ്, പി.എന്‍, ഗോപീകൃഷ്ണന്‍, കെ.എല്‍. ജോസഫ്, പി.പി.രാമചന്ദ്രന്‍, ആലംകോട് ലീലാകൃഷ്ണന്‍, ഫാ:ബെന്നി ബെനഡിക്ട്, വേണുഇടക്കഴി യൂര്‍, സി.ശരത്ചന്ദ്രന്‍ തുടങ്ങിയവര്‍ക്ക് പുറമേ നൂറോളം ഫിലിം
സൊസൈറ്റികളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. സെമിനാറിന്റെ തുടര്‍ച്ചയായി കെ.ആര്‍.മനോജ് സംവിധാനം ചെയ്ത 16MM Memmories movements and a Machine എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. ചങ്ങരംകുളം റഗുലേറ്റഡ് മാര്‍ക്കറ്റ് ഹാളില്‍ ഉച്ചക്ക് 2 മണി മുതല്‍ പരിപാടികള്‍ ആരംഭിക്കും.കൂടുതല്‍ വിവരങ്ങള്‍ കാണി ഫിലിം സൊസൈറ്റിയുടെ ബ്ലോഗില്‍



No comments:
Post a Comment