Thursday, June 25, 2009
ചങ്ങരംകുളത്ത് സാംസ്ക്കാരികോത്സവം
സംഘമിത്ര ഫൈനാര്‍ട്സ് സൊസൈറ്റി, കാണി ഫിലിം സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ചങ്ങരംകുളത്ത് വെച്ച് ജൂണ്‍ 26,27,28 തീയ്യതികളിലായി സാംസ്ക്കാരികോത്സവം സംഘടിപ്പിക്കും. ചിത്ര രചനാ ക്യാമ്പ്, ചിത്ര പ്രദര്‍ശനം, പൊതുസമ്മേളനം, പുസ്തക പ്രകാശനം, കവിയരങ്ങ് എന്നിവ സാംസ്ക്കാരികോത്സവത്തിന്റെ ഭാഗമായി നടക്കും. 26 ന് വൈകുന്നേരം നടക്കുന്ന പൊതു സമ്മേളനം ഡോ.സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്യും. ഭരത് മുരളി, പ്രിയനന്ദന്, വി.ശാന്താറാം.ഐ.പി.എസ്, തുടങ്ങിയവര്‍ പങ്കെടുക്കും. 27,28 തിയ്യതികളില്‍ ചിത്ര പ്രദര്‍ശനം ചലച്ചിത്രോത്സവം എന്നിവ നടക്കും. 28 ന് ഉച്ചക്ക് 2.30ന് പുസ്തകപ്രകാശനത്തില്‍ വി.മോഹനകൃഷ്ണന്റെ ‘വയനാട്ടിലെ മഴ’ എന്ന കവിതാ സമാഹാരം മഹാകവി അക്കിത്തം പ്രകാശനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ‘നമ്മുടെ കാലം നമ്മുടെ കവിത’ എന്ന പരിപാടിയില്‍ കവിയരങ്ങും കവിതാ ചര്‍ച്ചയും നടക്കും. കൂടുതല്‍ വിവരങ്ങള്‍ ‘കാണി‘ ഫിലിം സൊസൈറ്റിയുടെ ബ്ലോഗിലും ‘കാകപക്ഷം’ എന്ന ബ്ലോഗിലും..........
Subscribe to:
Post Comments (Atom)



1 comment:
ആശംസകള്‍..
Post a Comment